2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

               പ്രണാമം  

ആയിരം  വര്‍ണ രഥമേറി വന്നീ
വസുധതന്‍  ഇരുളകറ്റും   പ്രകാശമേ  ......

മോഹത്തിന്‍ മഴവില്ല് തീര്‍ക്കുവാന്‍
സ്നേഹത്തിന്‍ അമൃതം നിറക്കുവാന്‍ ,
എന്‍ മനസ്സില്‍ വെളിച്ചം വിതുമ്പി നില്കുന്നു

സ്വപ്‌നങ്ങള്‍   കൊണ്ട് കോലം  വരയ്ക്കുവാന്‍  ,ജ്ഞാന-
മുണരും  ഉഷസ്സിന്‍   കരം ഗ്രഹിക്കുവാന്‍
എന്‍  വചസ്സാ വെളിച്ചം  നമിച്ചുനില്‍ക്കുന്നു

വര്‍ണമായ് ,വാക്കായ് , വെളിച്ചമായ്  നിറയു
എന്‍ വസന്ത ഋതു പല്ലവങ്ങളില്‍ ,
സ്വപ്നമായ് ,സ്നേഹമായ് ,രൂപമായ്‌  തെളിയു
എന്‍ ഹൃദന്ത   മൃതുസ്പന്ദനങ്ങളില്‍ ...                                                                  
    
      അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ