പ്രണാമം
ആയിരം വര്‍ണ രഥമേറി വന്നീ
വസുധതന്‍ ഇരുളകറ്റും പ്രകാശമേ ......
മോഹത്തിന്‍ മഴവില്ല് തീര്‍ക്കുവാന്‍
സ്നേഹത്തിന്‍ അമൃതം നിറക്കുവാന്‍ ,
എന്‍ മനസ്സില്‍ വെളിച്ചം വിതുമ്പി നില്കുന്നു
സ്വപ്‌നങ്ങള്‍ കൊണ്ട് കോലം വരയ്ക്കുവാന്‍ ,ജ്ഞാന-
മുണരും ഉഷസ്സിന്‍ കരം ഗ്രഹിക്കുവാന്‍
എന്‍ വചസ്സാ വെളിച്ചം നമിച്ചുനില്‍ക്കുന്നു
വര്‍ണമായ് ,വാക്കായ് , വെളിച്ചമായ് നിറയു
എന്‍ വസന്ത ഋതു പല്ലവങ്ങളില്‍ ,
സ്വപ്നമായ് ,സ്നേഹമായ് ,രൂപമായ് തെളിയു
എന്‍ ഹൃദന്ത മൃതുസ്പന്ദനങ്ങളില്‍ ...
ആയിരം വര്‍ണ രഥമേറി വന്നീ
വസുധതന്‍ ഇരുളകറ്റും പ്രകാശമേ ......
മോഹത്തിന്‍ മഴവില്ല് തീര്‍ക്കുവാന്‍
സ്നേഹത്തിന്‍ അമൃതം നിറക്കുവാന്‍ ,
എന്‍ മനസ്സില്‍ വെളിച്ചം വിതുമ്പി നില്കുന്നു
സ്വപ്‌നങ്ങള്‍ കൊണ്ട് കോലം വരയ്ക്കുവാന്‍ ,ജ്ഞാന-
മുണരും ഉഷസ്സിന്‍ കരം ഗ്രഹിക്കുവാന്‍
എന്‍ വചസ്സാ വെളിച്ചം നമിച്ചുനില്‍ക്കുന്നു
വര്‍ണമായ് ,വാക്കായ് , വെളിച്ചമായ് നിറയു
എന്‍ വസന്ത ഋതു പല്ലവങ്ങളില്‍ ,
സ്വപ്നമായ് ,സ്നേഹമായ് ,രൂപമായ് തെളിയു
എന്‍ ഹൃദന്ത മൃതുസ്പന്ദനങ്ങളില്‍ ...